കുഞ്ചാക്കോ ബോബന്‍ മസില്‍ കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍; ഞെട്ടി സഹതാരങ്ങളും ആരാധകരും
Home > Malayalam Movies > Malayalam Cinema Newsഒരു തനി മലയാളി ചോക്കളേറ്റ് താരത്തിന്റെ ഇമേജ് ആണ് കുഞ്ചാക്കോ ബോബന് പ്രേക്ഷകരുടെ മനസില്‍. എന്നാല്‍ ആ ഇമേജിനെ തകര്‍ത്ത്, ഞെട്ടിക്കുന്ന ഒരു മേക്ക് ഓവറിലെത്തിയിരിക്കുകയാണ് കുഞ്ചാക്കോ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുന്നത്.

വമ്പന്‍ മസിലുമായി നില്‍ക്കുന്ന തന്‍റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു സീരീസായിട്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വടം വലിയുടെ ചിത്രങ്ങളാണ് ആദ്യം. 'ഇത് വെറുതെ, തമാശയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അടുത്ത ചിത്രം നോക്കൂ.' എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.
മസില്‍ മാനായി നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രങ്ങളാണ് അടുത്ത സ്ലൈഡുകളിലുള്ളത്. ശരീരത്തില്‍ ചെറിയ ചതവുകളും ചിത്രത്തില്‍ കാണാം. 'ഈ ചതവുകള്‍ നിങ്ങള്‍ക്ക് പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും അഭിനിവേശത്തിന്റെയും ലഹരി പകരും.' എന്നാണ് ഇതിനെക്കുറിച്ച് ചാക്കോച്ചന്‍ കുറിക്കുന്നത്. തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്‍ മസില്‍ കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍; ഞെട്ടി സഹതാരങ്ങളും ആരാധകരും VIDEO