നസ്രിയയുടെ പുതിയ ലുക്ക്; സ്റ്റൈലിഷ് മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Home > Malayalam Movies > Malayalam Cinema Newsയുവനടി നസ്രിയയുടെ പുതിയ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള സ്കര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള നസ്രിയയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫഹദിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ശരീരം മെലിഞ്ഞെങ്കിലും നസ്രിയ പുതിയ ലുക്കില്‍ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. അതേസമയം നസ്രിയയുടെ പുതിയ വേഷം ഇഷ്ടപ്പെടാത്തവരും ഉണ്ട്.
വിവാഹത്തിന് ശേഷം ഫഹദും നസ്രിയയും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും അഭിനയിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ഫെബ്രുവരി 14-ന് തീയേറ്ററുകളിലെത്തും.
കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം. അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.
ഗൗതം മേനോന്, സൗബിന് ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്, ധര്മജന്, ജോജു ജോര്‍ജ്, അശ്വതി മേനോന്, ദിലീഷ് പോത്തന്, വിനീത് വിശ്വന്, അര്ജുന് അശോകന് തുടങ്ങിയവരും ചിത്രത്തിന് കഥാപാത്രങ്ങളായെത്തുന്നു.